Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Palakkad

ഷാ​ഫി പ​റ​മ്പി​ലി​ന് മ​ർ​ദ​നം: ആ​രോ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ല്‍ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് മ​ര്‍​ദ​ന​മേ​റ്റ കേ​സി​ൽ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. വ​ട​ക​ര ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​പ്ര​സാ​ദി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി​യാ​യി നി​യ​മി​ച്ചു. പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി എ​ന്‍. സു​നി​ൽ​കു​മാ​റി​ന് ക്രൈം​ബ്രാ​ഞ്ച് സി​റ്റി എ​സി​പി​യാ​യി നി​യ​മ​നം ന​ല്‍​കി. മാ​ര്‍​ച്ച് നി​യ​ന്ത്രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ടി​രു​ന്ന ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഇ​രു​വ​രും.

സം​സ്ഥാ​ന​ത്ത് 23 ഡി​വൈ​എ​സ്പി​മാ​രെ​യും ര​ണ്ടു പ്ര​മോ​ഷ​ൻ ഡി​വൈ​എ​സ്പി​മാ​രെ​യും മാ​റ്റി നി​യ​മി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി.​രാ​ജേ​ഷി​നെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി പേ​രാ​മ്പ്ര​യി​ലെ ഡി​വൈ​എ​സ്പി​യാ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡി​വി​ഷ​ൻ എ​സി​പി എ. ​ഉ​മേ​ഷി​നെ വ​ട​ക​ര ഡി​വൈ​എ​സ്പി​യാ​യും നി​യ​മി​ച്ചു.

പേ​രാ​മ്പ്ര സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ എം​പി നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നും റൂ​റ​ൽ എ​സ്പി പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​രെ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു.

നേ​ര​ത്തെ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ വ​ട​ക​ര റൂ​റ​ല്‍ എ​സ്പി കെ.​ഇ. ബൈ​ജു വീ​ഴ്ച സ​മ്മ​തി​ച്ചി​രു​ന്നു.

District News

പാലക്കാട് നിപ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ

പാലക്കാട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലമാണ് നിപ സ്ഥിരീകരിച്ചതിന് ആധാരം.

സംസ്ഥാനത്ത് ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപും നിപ വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് അന്ന് ഗുരുതരാവസ്ഥയിലായ ഒരു രോഗി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാലക്കാടും കോഴിക്കോടും മലപ്പുറത്തും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Latest News

Up